Thursday, October 17, 2024

HomeBusinessടാറ്റ ഗ്രൂപ്പിന്റെ സെമി കണ്ടക്ടര്‍ പദ്ധതി മലപ്പുറത്തേക്കും

ടാറ്റ ഗ്രൂപ്പിന്റെ സെമി കണ്ടക്ടര്‍ പദ്ധതി മലപ്പുറത്തേക്കും

spot_img
spot_img

മലപ്പുറം: സെമി കണ്ടക്റ്റര്‍ വ്യവസായത്തിലേക്ക് കടക്കുന്ന ടാറ്റ ഗ്രൂപ്പ്, അസമിലും കേരളത്തിലെ ഒഴൂരിലും ഇന്ത്യയിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും പുതിയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. മൊത്തം 91,000 കോടി രൂപ വരെ നിക്ഷേപമുള്ള ഈ പദ്ധതി 20,000- ത്തിലധികം നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടര്‍ ബൃഹദ് പദ്ധതി മലപ്പുറത്തേക്കുമെത്താനാണ് സാധ്യത. വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന വന്‍കിട പദ്ധതിയുടെ അനുബന്ധ പ്ലാന്റിനായി പരിഗണിക്കപ്പെടുന്നത് തിരൂരിനടുത്തുള്ള ഒഴൂര്‍ ഗ്രാമമാണ്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ടാറ്റ ഗ്രൂപ്പും ചര്‍ച്ചകള്‍ നടന്നു വരുന്നു. അസമിലും കേരളത്തിലുമായാണ് പദ്ധതി വരുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഗുജറാത്തിലാണ് കമ്പനിയുടെ പ്രധാന പ്ലാന്റ് തുടങ്ങുന്നത്. കേരളത്തില്‍ അനുബന്ധ പ്ലാന്റാണ് വരുന്നത്.

തായ്‌വാനിലെ സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കളായ പവര്‍ ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (പി.എസ്.എം.സി)യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വന്‍കിട പദ്ധതി ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്നത്. ഗുജറാത്തിലെ ധോലേറയിലായിരിക്കും പ്രധാന പ്ലാന്റ്. കേരളം, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ അനുബന്ധ പ്ലാന്റുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ പ്ലാന്റാകും ഗുജറാത്തിലേത്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പൂര്‍ണമായും ഉപയോഗപ്പെടുത്തിയുള്ള ഈ പ്ലാന്റില്‍ മാത്രം 20,000 പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അനുബന്ധ പ്ലാന്റുകളില്‍ ഉള്‍പ്പടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകും.

മലപ്പുറം ജില്ലയിലെ ഒഴൂരില്‍ അനുബന്ധ പ്ലാന്റ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രാരംഭ ചർച്ചകളാണ് നടന്നു വരുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അറിവു ലഭിച്ചിട്ടില്ല. വ്യവസായ വകുപ്പുമായുള്ള ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളുണ്ടാകുക. ജില്ലയുടെ തീരദേശ ഗ്രാമമായ ഒഴൂര്‍ പഞ്ചായത്ത് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഉള്‍പ്പെടുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 35 കിലോമീറ്ററാണ് ദൂരം.

വാർത്ത: സുബിൻ കുമാരൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments