Friday, November 22, 2024

HomeNewsKeralaനിർദിഷ്ട തിരുനാവായ-തവനൂർ പാലം; മെട്രോമാൻ ഉന്നയിച്ച പരാതി പരിഗണിക്കണമെന്ന് ഹൈക്കോടതി

നിർദിഷ്ട തിരുനാവായ-തവനൂർ പാലം; മെട്രോമാൻ ഉന്നയിച്ച പരാതി പരിഗണിക്കണമെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: നിർദിഷ്ട തിരുനാവായ-തവനൂർ പാലത്തിന്റെ നിലവിലെ അലൈന്മെന്റിന്റെ കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരൻ ഉന്നയിച്ചിരിക്കുന്ന പരാതി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. പിഡബ്ല്യൂഡി സെക്രട്ടറിയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

നിലവിലെ അലൈന്മെന്റ് തിരുനാവായയിലെ ആരാധനാകേന്ദ്രങ്ങളെയും പൈതൃകകേന്ദ്രങ്ങളെയും ബാധിക്കുന്നതാണെന്നും അതിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിലവിലെ അലൈന്മെന്റ് പ്രകാരം പാലം നിർമിച്ചാൽ കേരള ഗാന്ധി കെ കേളപ്പന്റെ സ്മൃതി മണ്ഡപമടക്കമുള്ള ചരിത്ര സ്മാരകങ്ങൾ തകർക്കേണ്ടിവരുമെന്നും ഭാരതപുഴയുടെ തീരത്തുള്ള ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിക്കുമെന്നുമാണ് ശ്രീധരന്റെ ഹർജിയിൽ പറയുന്നത്.

മാത്രമല്ല നിലവിലെ രൂപരേഖ പ്രകാരം പാലം നിർമിക്കുന്നത് ചെരിഞ്ഞാണെന്നും ഇത് ബലക്ഷയത്തിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഇതിന് പകരമായി മറ്റൊരു മാതൃക സർക്കാരിന് സമർപ്പിച്ചെങ്കിലും പരിഗണിച്ചില്ല. താൻ തയാറാക്കിയ രൂപരേഖ പ്രകാരമാണ് പാലം നിർമിക്കുന്നതെങ്കിൽ പാലത്തിന് നീളം കുറവായിരിക്കുമെന്നും അതിലൂടെ ചെലവ് കുറയ്ക്കാൻ കഴിയുമെന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments