Thursday, November 21, 2024

HomeNewsKeralaകാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

spot_img
spot_img

കാട്ടുപന്നിയെ പിടിക്കാൻ വച്ച വൈദ്യുത കെണിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. തൃശൂർ വരവൂരിൽ ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. വരവൂർ സ്വദേശികളായ രവി(50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പാടത്ത് മീൻ പിടിക്കാൻ പോയതായിരുന്നു ഇരുവരും എന്നാണ് വീട്ടുകാർ പറയുന്നത്. ശനിയാഴ്ച പുലർച്ചയോടെ നാട്ടുകാരാണ് ഇരുവരെയും പാടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് ചത്ത നിലയിൽ ഒരു കാട്ടു പന്നിയേയും കണ്ടെത്തി.

കാട്ടുപന്നികളെ തുരത്താൻ പാടത്ത് വൈദ്യുത കെണി വച്ചിട്ടുണ്ടെന്ന കാര്യം ഇരവരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നാണ് നിഗമനം. വൈദ്യുതി കെണി ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments