Thursday, December 12, 2024

HomeNews80 വർഷം മുൻപുള്ള ജപ്പാൻ്റെ അവസ്ഥയാണ് ഇന്ന് ഗസ്സയ്ക്കെന്ന് സമാധാന നൊബേൽ ജേതാക്കളായ ഹിഡാൻക്യോ

80 വർഷം മുൻപുള്ള ജപ്പാൻ്റെ അവസ്ഥയാണ് ഇന്ന് ഗസ്സയ്ക്കെന്ന് സമാധാന നൊബേൽ ജേതാക്കളായ ഹിഡാൻക്യോ

spot_img
spot_img

ടോക്യോ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി 2024ലെ സമാധാന നൊബേൽ ജേതാക്കളായ ജാപ്പനീസ് സംഘടന. 80 വർഷം മുൻപുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോൾ ഗസ്സയിലുള്ളതെന്ന് നിഹോൻ ഹിഡാൻക്യോ. ആണവായുധമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് നോർവീജ്യൻ സമിതി സംഘടനയെ നൊബേൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

പുരസ്‌കാരലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ കുറിച്ചും സംഘടന വൈസ് ചെയര്‍പേഴ്സന്‍ തോഷിയുകി മിമാകി പ്രതികരിച്ചത്. ഗസ്സയിൽ കുഞ്ഞുങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുകയാണ്. 80 വർഷം മുൻപ് ജപ്പാനിൽ സംഭവിച്ചതിനു സമാനമായ സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്തു. ആണവാക്രമണത്തെ അതിജീവിച്ചയാള്‍ കൂടിയാണ് മിമാകി.

ഹിരോഷിമ-നാഗസാക്കി ആണവ ബോംബ് ആക്രമണത്തെ അതിജീവിച്ചവർക്കായി 1950ൽ രൂപംകൊണ്ടതാണ് നിഹോൻ ഹിഡാൻക്യോ. ഇരകൾക്ക് നീതി നേടിക്കൊടുക്കുന്നതിനൊപ്പം ആണവായുധങ്ങൾ നിരോധിക്കാനായി വിദേശരാജ്യങ്ങളിൽ സമ്മർദം ചെലുത്തുക ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണു സംഘടന രൂപീകരിച്ചത്. ആണവ നിരായുധീകരണം എന്ന ആവശ്യമുയർത്തി യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട സമിതികളിലും വേദികളിലും ഹിഡാൻക്യോ പ്രതിനിധികൾ സംസാരിച്ചിരുന്നു. തങ്ങളുടെ ദൗത്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഹിരോഷിമയിൽനിന്നും നാഗസാക്കിയിൽനിന്നുമുള്ള ആയിരക്കണക്കിന് ഇരകളുടെ സാക്ഷിമൊഴികളും സംഘടന പുറത്തുവിട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments