Thursday, October 17, 2024

HomeNewsവീട്ടുടമസ്ഥരുടെ ശകാരം സഹിക്കാൻ വയ്യാതെ മാവിൽ മൂത്രം കലർത്തി ജോലിക്കാരിയുടെ പ്രതികാരം

വീട്ടുടമസ്ഥരുടെ ശകാരം സഹിക്കാൻ വയ്യാതെ മാവിൽ മൂത്രം കലർത്തി ജോലിക്കാരിയുടെ പ്രതികാരം

spot_img
spot_img

ഗാസിയാബാദ്: റൊട്ടി ഉണ്ടാക്കുന്ന മാവിൽ മൂത്രം കലർത്തിയെന്ന് ആരോപിച്ച് വീട്ടു വേലക്കാരി അറസ്റ്റിൽ. എട്ട് വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടിൽ ജോലി ചെയ്യുന്ന റീന (32) എന്ന പാചകകാരിയെ ആണ് അറസ്റ്റ് ചെയ്തത്. കുടുംബം നൽകിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശാന്തി നഗർ സ്വദേശിയിയായ റീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബാം​ഗങ്ങൾക്ക് കരൾ സംബന്ധമായ അസുഖങ്ങൾ പതിവായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വൃത്തിഹീനമായ അന്തരീക്ഷമാണ് അസുഖങ്ങൾ പതിവാകാൻ കാരണമെന്ന് കണ്ടെത്തി. ഇതോടെ, വീട്ടുടമസ്ഥയായ നിതിൻ ഗൗതം അടുക്കളയിൽ പാചകം ചെയ്യുന്നത് ശ്രദ്ധിക്കാൻ തുടങ്ങി. കൂടാതെ, ഗൗതം തൻ്റെ മൊബൈൽ ഫോണിന്റെ ക്യാമറയും രഹസ്യമായി അടുക്കളയിൽ ഓണാക്കി വച്ചു.

പരസ്യം ചെയ്യൽ

ഇതോടെയാണ് ജോലിക്കാരി മാവിൽ മൂത്രം കലർത്തുന്നത് കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ചൊവ്വാഴ്ച റീനയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനിടയിൽ ആദ്യം റീന ആരോപണം നിഷേധിച്ചെങ്കിലും പിന്നീട്, വീഡിയോ സഹിതം കാണിച്ചപ്പോഴായിരുന്നു തെറ്റ് സമ്മതിച്ചത്.

ചെറിയ തെറ്റുകൾക്ക് വീട്ടുടമ ഇടയ്ക്കിടെ ശകാരിക്കുന്നത് പതിവായിരുന്നെന്നാണ് റീനയുടെ ആരോപണം. ഇതിന്റെ പ്രതികാരമായിട്ടാണ് താൻ ഇത്തരത്തിലെ പ്രവൃത്തി ചെയ്തതെന്നും റീന പൊലീസിനോട് പറഞ്ഞു.

ഭക്ഷ്യവസ്തുക്കളിൽ മൂത്രവും തുപ്പലും ഉൾപ്പെടെയുള്ള മനുഷ്യവിസർജ്യങ്ങൾ ചേർക്കുന്ന സമാനമായ സംഭവങ്ങൾ ഉത്തർപ്രദേശിലെ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ ഐഡൻ്റിറ്റി മറച്ചുവെക്കുകയും ഭക്ഷ്യവസ്തുക്കളിലും പാനീയങ്ങളിലും മനുഷ്യവിസർജ്യമോ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോ കലർത്തുകയും ചെയ്യുന്നവർക്കെതിരെ ഉടൻ പുതിയ നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments