Tuesday, October 22, 2024

HomeNewsIndiaഉഡാന്‍ പദ്ധതി ആരംഭിച്ചിട്ട് എട്ടു വര്‍ഷം; അഭിനന്ദനവുമായി പ്രധാനമന്ത്രി; 10 വര്‍ഷം കൂടി തുടരുമെന്ന് വ്യോമയാന...

ഉഡാന്‍ പദ്ധതി ആരംഭിച്ചിട്ട് എട്ടു വര്‍ഷം; അഭിനന്ദനവുമായി പ്രധാനമന്ത്രി; 10 വര്‍ഷം കൂടി തുടരുമെന്ന് വ്യോമയാന മന്ത്രി

spot_img
spot_img

സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഉഡാൻ പദ്ധതി ആരംഭിച്ച് ഇന്നേക്ക് 8 വർഷം പൂർത്തിയാകുന്നു. 2016 ഒക്ടോബർ 21- നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യയിലുടനീളമുള്ള വിമാന സർവീസ് കുറഞ്ഞതും തീരെ ഇല്ലാത്തതുമായ വിമാനത്താവളങ്ങളിൽ നിന്ന് പ്രാദേശിക ഇടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തിയതും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാനയാത്ര ഒരുക്കിയതും ഉഡാന്റെ നേട്ടങ്ങളാണ്.

ഉഡാന്‍ പദ്ധതി എട്ടു വര്‍ഷം പൂർത്തീകരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനമറിയിച്ചു. ” ഇന്ന്, ഇന്ത്യയുടെ വ്യോമയാന മേഖലയെ മാറ്റിമറിച്ച ഒരു സംരംഭമായ ഉഡാന്റെ 8 വർഷം നമ്മൾ അടയാളപ്പെടുത്തുന്നു. വിമാനത്താവളങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് മുതൽ കൂടുതൽ എയർ റൂട്ടുകളിലേക്ക് കോടിക്കണക്കിന് ആളുകൾക്ക് പറക്കാനുള്ള അവസരം വരെ ഈ പദ്ധതി ഉറപ്പാക്കി. വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുന്നതിലും പ്രാദേശികമായ വളർച്ച വർദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ, ഞങ്ങൾ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ മികച്ച കണക്റ്റിവിറ്റി‌യും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും” പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഈ പദ്ധതി ഇന്ത്യയുടെ വ്യോമയാന മേഖലയെ മാറ്റിമറിച്ചെന്നും വിമാനത്താവളങ്ങളുടെയും വ്യോമപാതകളുടെയും എണ്ണം വർധിപ്പിക്കാൻ പദ്ധതി സഹായിച്ചുവെന്നും അതിലൂടെ കോടിക്കണക്കിന് ആളുകൾക്ക് വിമാനയാത്രാ സൗകര്യം ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഉഡാൻ പദ്ധതി സർക്കാർ 10 വർഷത്തേക്ക് കൂടി നീട്ടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു അറിയിച്ചു.

ഉഡേ ദേശ് കാ ആം നാഗ്രിക് (Ude Desh ka Aam Naagrik) എന്ന് അറിയപ്പെടുന്ന പദ്ധതിയുടെ ആദ്യ വിമാനം 2017 ഏപ്രിൽ 27 നാണ് പറന്നുയർന്നത്. ഷിംലയിൽ നിന്നും ഡൽഹിയിലേക്കായിരുന്നു സർവ്വീസ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന് പുറമേ (വിജിഎഫ്) എയർപോർട്ട് ഓപ്പറേറ്റർമാരും കേന്ദ്രവും സംസ്ഥാനങ്ങളും പദ്ധതിക്കു നികുതിയിളവും പിന്തുണയും നൽകും. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഫലപ്രദമായി ബന്ധിപ്പിക്കുന്ന 601 റൂട്ടുകളും 71 വിമാനത്താവളങ്ങളും ആണ് ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 28% ഉൾപ്രദേശങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ഇതുവരെ പദ്ധതിയുടെ കീഴിൽ ഏകദേശം 2.8 ലക്ഷത്തിലധികം വിമാനങ്ങളിലായി 1.44 കോടി യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കി.

രാജ്യത്ത് പ്രവർത്തനക്ഷമമായ ആകെ വിമാനത്താവളങ്ങളുടെ എണ്ണം 2014-ൽ 74 ആയിരുന്നത് 2024-ൽ 157 ആയി ഉയർന്നു. 2047-ആകുമ്പോഴേക്കും ഇത് 400 ആയി ഉയർത്താനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ, നിരവധി പുതിയ എയർലൈനുകളുടെ കടന്നുവരവും ഈ പദ്ധതിയിലൂടെ ഉണ്ടായി. ഫ്ലൈ ബിഗ്, ഇന്ത്യ വൺ എയർ, ഫ്ലൈ 91, സ്റ്റാർ എയർ തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികൾക്കും ഉഡാൻ പദ്ധതി ഊർജ്ജമേകി.

പദ്ധതിയിലൂടെ പാസിഘട്ട്, സീറോ, ഹോളോംഗി, തേസു എന്നിവിടങ്ങളിൽ വിമാനത്താവളങ്ങൾ ആരംഭിച്ചത് വടക്കുകിഴക്കൻ ടൂറിസം വ്യവസായത്തെ കൂടുതൽ വളർച്ച കൈവരിക്കാൻ സഹായിച്ചു. വടക്കുകിഴക്കൻ മേഖലയിൽ പത്ത് ഹെലിപോർട്ടുകൾ ഉൾപ്പെടെ മൊത്തം 86 എയറോഡ്രോമുകൾ ഉഡാന് കീഴിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കൂടാതെ ദർഭംഗ, പ്രയാഗ്‌രാജ്, ഹുബ്ലി, ബെൽഗാം, കണ്ണൂർ തുടങ്ങിയ വിമാനത്താവളിൽ നിന്ന് പദ്ധതിക്ക് കീഴിൽ നിരവധി നോൺ-ആർസിഎസ് വാണിജ്യ വിമാനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments