Tuesday, October 22, 2024

HomeNewsIndiaഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം

ഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം

spot_img
spot_img

കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍-2024 പുരസ്‌കാരം ഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മനുഷ്യാവബോധം വര്‍ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സദ്ഗുരു നേതൃത്വം നല്‍കിവരുന്നത്. ഈ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനമായത്.

’’ ഞങ്ങളുടെ പുരസ്‌കാരം സ്വീകരിക്കാന്‍ സദ്ഗുരു തയ്യാറായി. മാത്രമല്ല പുരസ്‌കാരം ഏറ്റുവാങ്ങാനായി ടൊറന്റോയില്‍ സന്നിഹിതനാകാനും അദ്ദേഹം തയ്യാറായത് ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. സദ്ഗുരുവിന്റെ സന്ദേശങ്ങള്‍ മനുഷ്യരാശിയ്ക്കും നമ്മുടെ ഗ്രഹത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാണ്. വ്യക്തിവികാസത്തിന് വേണ്ടിയുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നു. മാത്രമല്ല നമ്മുടെ ഭൂമി നേരിടുന്ന കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ്, ഭക്ഷ്യ ഗുണനിലവാരം തുടങ്ങിയ വെല്ലുവിളികള്‍ക്കും അദ്ദേഹം പരിഹാരം നിര്‍ദേശിക്കുന്നു,’’ കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ അധ്യക്ഷനായ റിതേഷ് മാലിക് പറഞ്ഞു.

സദ്ഗുരുവിനെ പോലെയുള്ള ആചാര്യന്‍മാരുടെ നിര്‍ദേശങ്ങള്‍ കാനഡയ്ക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗയ്ക്കും ധ്യാനത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നു. അത് കാനഡയുടെ പൊതുജനാരോഗ്യ നയവുമായി ഒത്തുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരം നല്‍കിയ കാനഡ ഇന്ത്യ ഫൗണ്ടേഷന് സദ്ഗുരു നന്ദിയറിയിച്ചു. സമ്മാനത്തുക കാവേരി നദി സംരക്ഷണ പദ്ധതിയായ ‘കാവേരി കോളിംഗ്’ (Cauvery Calling) ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കൃഷിയിടങ്ങളില്‍ 242 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനും അതിലൂടെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

കാനഡ ഇന്ത്യ ഫൗണ്ടേഷന്‍

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍. ഇന്ത്യന്‍ വംശജരായ ആഗോള വ്യക്തിത്വങ്ങളുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ഈ കൂട്ടായ്മ പ്രധാന പങ്കുവഹിക്കുന്നു.

സദ്ഗുരു

ഇന്ത്യന്‍ യോഗിയായ സദ്ഗുരു ആഗോള പ്രശസ്തി നേടിയ വ്യക്തിത്വത്തിനുടമയാണ്. പദ്മവിഭൂഷണ്‍ ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷം മുമ്പാണ് അദ്ദേഹം ഇഷ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. സദ്ഗുരു തുടക്കമിട്ട ഒരു ആഗോള പ്രസ്ഥാനമാണ് സേവ് ദി സോയില്‍. ലോകമെമ്പാടുമുള്ള ആളുകളെ മണ്ണിന്റെ ആരോഗ്യത്തിനായി വാദിക്കാന്‍ പ്രേരിപ്പിക്കുകയും ദേശീയ നയങ്ങളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ പിന്തുണയ്ക്കുകയും കൃഷി ചെയ്യാവുന്ന മണ്ണിലെ ജൈവാംശം വര്‍ദ്ധിപ്പിക്കുകയുമാണ് ക്യാമ്പെയ്‌നിന്റെ ലക്ഷ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments