റായ്പൂര്‍: മെഡിക്കല്‍ പ്രൊഫഷണലുകളുടെ ജോലി അങ്ങേയറ്റം ഉത്തരവാദിത്വം നിറഞ്ഞതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
അവരുടെ തീരുമാനങ്ങള്‍ പലപ്പോഴും ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്ന നിലയില്‍, പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ വെല്ലുവിളികളെ നേരിടാന്‍ അവരുടെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ പഠിക്കാന്‍ രാഷ്ട്രപതി അവരെ ഉപദേശിച്ചു. റായ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) രണ്ടാമത് ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷട്രപതി.
കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ സേവനങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുന്നതിലാണ് എയിംസ് അറിയപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം എയിംസുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് എയിംസില്‍ ചികിത്സതേടി എല്ലായിടത്തുനിന്നും ധാരാളം ആളുകള്‍ എത്തുന്നത്. ഏതാനും വര്‍ഷത്തെ യാത്രയില്‍ എയിംസ് റായ്പൂര്‍ വളരെയധികം പ്രശസ്തി നേടിയതായി അവര്‍ പറഞ്ഞു . എയിംസ് റായ്പൂര്‍ വൈദ്യചികിത്സയ്ക്കും പൊതുജനക്ഷേമത്തിനുമായി വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വരും കാലങ്ങളില്‍ ഈ സ്ഥാപനം കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന്അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രൊഫഷണല്‍ ജീവിതത്തിലേക്ക് മാറുന്നത് വലിയ മാറ്റമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബിരുദധാരികളായ ഡോക്ടര്‍മാരോട്അറിവ് വളര്‍ത്തിയെടുക്കാന്‍ അവര്‍ ഉപദേശിച്ചു. എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാനുള്ള മനോഭാവം അവര്‍ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു.