Thursday, November 21, 2024

HomeNewsIndiaദാന ചുഴലിക്കാറ്റ്: ഒരൊറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒഡീഷ മോഡല്‍

ദാന ചുഴലിക്കാറ്റ്: ഒരൊറ്റ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒഡീഷ മോഡല്‍

spot_img
spot_img

അതിശക്തമായ ദാന ചുഴലിക്കാറ്റ് (Cyclone Dana) വ്യാഴാഴ്ച രാത്രിയാണ് ഒഡീഷയുടെ (Odisha) തീരം തൊട്ടത്. 1999ലെ സൂപ്പര്‍ സൈക്ലോണ്‍ ഒഡീഷയില്‍ 10,000 പേരുടെ മരണത്തിന് ഇടയാക്കിയതിന്റെ 25ാം വാര്‍ഷികത്തിലാണ് ദാന വീശിയടിച്ചത്. എന്നാല്‍, വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും ഒരൊറ്റ മരണം പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ കരുത്തുറ്റ ആസൂത്രണമാണ് ഈ നേട്ടത്തിന് പിന്നില്‍.

ഒക്ടോബര്‍ മാസങ്ങളില്‍ തീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകള്‍ ഒഡീഷയ്ക്ക് അപരിചിതമല്ല. ഇതിനോടകം നൂറിലധികം ചുഴലിക്കാറ്റുകളാണ് ഒഡീഷയില്‍ വീശിയിരിക്കുന്നത്. എന്നാല്‍, ദുരന്തങ്ങളെ നേരിടുന്നതിലും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ഒഡീഷ കൈവരിച്ച വൈദഗ്ധ്യവും പ്രതിരോധ ശേഷിയും വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

1999ലെ ചുഴലിക്കാറ്റില്‍ 10,000 പേരാണ് മരണപ്പെട്ടത്. എന്നാൽ, 2013ലെ ഫൈലിന്‍, 2014ലെ ഹുദ്ഹുദ്, 2018ലെ തിത്‌ലി, 2019ലെ ഫാനി എന്നീ ചുഴലിക്കാറ്റുകള്‍ വീശിയടിച്ചപ്പോള്‍ മരണസംഖ്യ ഇരട്ടയക്കത്തില്‍ പിടിച്ചുനിറുത്താന്‍ കഴിഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഞ്ച് ദിവസം മുമ്പാണ് ഒഡീഷയ്ക്ക് വിവരം ലഭിച്ചത്. അതിന്‌ശേഷം ആവശ്യമായ മുന്‍കരുതലെടുക്കാനുന്നതിന് സര്‍ക്കാര്‍ സമയം ഒട്ടുംപാഴാക്കിയില്ല. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്), ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്(ഒഡിആര്‍എഫ്), അഗ്നിരക്ഷാസേന, പോലീസ് എന്നിവയെ ഉള്‍പ്പെടുത്തി ഒരു യോഗം ചേര്‍ന്നു.

നാല് ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തോളം പേരെയാണ് തീരദേശമേഖലയില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചത്. ഏകദേശം 6,000ത്തോളം ഗര്‍ഭിണികളെ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. അവരില്‍ 1,600 പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തതായി ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരന്‍ മാജ്ഹി പറഞ്ഞു.

കനത്ത നാശ നഷ്ടം വരുത്തിയാണ് ദാന ഒഡീഷയില്‍ വീശിയടിച്ചത്. നിരവധി മരങ്ങള്‍ പിഴുതെറിയപ്പെട്ടു. റോഡുഗതാഗതം താറുമാറായി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ദുരന്തബാധിത മേഖലകളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വളരെ വേഗത്തിലായിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. മരങ്ങള്‍ കടപുഴകി വീണ് തടസ്സപ്പെട്ട എല്ലാ റോഡുകളും ഉച്ചയോടെ വൃത്തിയാക്കുമെന്നും കേന്ദ്രപാര, ബാലസോര്‍, ഭദ്രക് ജില്ലകളിലെ വൈദ്യുതിബന്ധം വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് സംഹാരതാണ്ഡവം നടത്താന്‍ സാധ്യതയുള്ള 10 ജില്ലകളില്‍ മുന്നറിയിപ്പ് ലഭിച്ച് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ ആസൂത്രണം തുടങ്ങി. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ 20 എന്‍ഡിആര്‍എഫിനെയും 51 സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെയും ഈ ജില്ലകളിലേക്ക് നേരത്തെ തന്നെ അയച്ചിരുന്നു. കളക്ടര്‍മാരായിരിക്കെ ചുഴലിക്കാറ്റുകളെയും നാശനഷ്ടങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയ ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ വിന്യസിച്ചു.

ചുഴലിക്കാറ്റിന് ശേഷമുള്ള അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് മുന്‍കരുതലായി തീരദേശ ജില്ലകളിലെ ഹോര്‍ഡിംഗുകള്‍ നീക്കം ചെയ്തു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ നിറച്ച് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

10,000 പേരുടെ മരണത്തിന് ഇടയാക്കിയത് പുറമെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത 1999ലെ ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഒഡീഷ സര്‍ക്കാര്‍ ഈ മുന്‍കരുതലുകള്‍ എടുത്തത്.

1999ലെ സൂപ്പര്‍ സൈക്ലോണ്‍ ആഞ്ഞടിച്ചതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചു. 2005ല്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍ഡിഎംഎ) രൂപീകരിക്കുന്നതിന് മുമ്പായിരുന്നു ഇതെന്നും ശ്രദ്ധേയം.

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രാദേശിക കമ്മ്യൂണിറ്റികളെയും ഗ്രാമപഞ്ചായത്ത് തലത്തില്‍ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഡിആര്‍എഎഫ് സംസ്ഥാനത്തുടനീളം വര്‍ഷത്തില്‍ രണ്ടുതവണ രണ്ട് മോക്ക് ഡ്രില്ലുകള്‍ നടത്തുന്നു.

ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും ഒഡീഷ ശ്രദ്ധ ചെലുത്തുന്നു. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ സംസ്ഥാന ദുരന്ത അതോറിറ്റി 800ല്‍ പരം മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ആളുകളെ വേഗത്തില്‍ ഒഴിപ്പിക്കുന്നതിനായി തീരപ്രദേശത്ത് ഇവാകുവേഷന്‍ റോഡുകളും നിര്‍മിച്ചിട്ടുണ്ട്്.

അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സത്തൊഴിലാളികളെ പുല്ലുകള്‍ മേഞ്ഞ വീടുകളില്‍ നിന്ന് ദുരന്തത്തെ നേരിടാന്‍ കഴിയുന്ന ഉറപ്പുള്ള വീടുകളിലേക്ക് മാറ്റിയതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ദുരന്തങ്ങള്‍ വരുന്നത് മുന്‍കൂട്ടി അറിയിക്കുന്ന മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് ഒഡീഷ. തീരപ്രദേശങ്ങളിലെ 1200ല്‍ പരം ഗ്രാമങ്ങളില്‍ സൈറണുകള്‍ വഴി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments