Sunday, December 22, 2024

HomeBusinessയൂസഫലി 'ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ' എന്ന് വ്യവസായ മന്ത്രി പീയുഷ് ഗോയൽ

യൂസഫലി ‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ എന്ന് വ്യവസായ മന്ത്രി പീയുഷ് ഗോയൽ

spot_img
spot_img

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വാതോരാതെ പ്രശംസിച്ച് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയുഷ് ഗോയൽ രംഗത്ത്. യൂസഫലിയെ ‘ഇന്ത്യയുടെ റോവിങ്ങ് അംബാസിഡർ’ എന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വിശേഷിപ്പിച്ചത്. സൗദിയിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി യൂസഫലിയെ വാഴ്ത്തിയത്.

ഇന്ത്യ – സൗദി വാണിജ്യ ബന്ധം ശക്തമാക്കുന്നത്തിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും പീയുഷ് ഗോയൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം തുടങ്ങിയത്. സൗദിയിലെ ഇന്ത്യൻ സമൂഹത്തെയും കേന്ദ്രമന്ത്രി പ്രശംസിച്ചു.

അതേസമയം അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലാണ് ലുലു എന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞത്. ഇതോടെ പതിനായിരം സൗദി സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്നും അദേഹം കൂട്ടിചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments