Thursday, November 7, 2024

HomeNewsIndiaപ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവി ബിബേക് ഡെബ്രോയ് അന്തരിച്ചു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവി ബിബേക് ഡെബ്രോയ് അന്തരിച്ചു

spot_img
spot_img

പ്രമുഖ സാമ്പത്തിക വിദ​ഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവിയുമായ ബിബേക് ഡെബ്രോയ് (69) അന്തരിച്ചു. പദ്മശ്രീ അവാർഡ് ജേതാവായ ബിബേക് ഡെബ്രോയ് എഴുത്തുകാരനും കൂടിയാണ്. മഹാഭാരതവും ഭഗവദ് ഗീതയും ഉൾപ്പെടെയുള്ള ക്ലാസിക്കൽ സംസ്കൃത ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിൻ്റെ (ജിപിഇ) ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിക്ക് ഡൽഹിയിലെ എയിംസിൽ വെച്ചായിരുന്നു അന്ത്യം. നരേന്ദ്രപൂരിലെ രാമകൃഷ്ണ മിഷൻ സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. പ്രസിഡൻസി കോളേജ്, കൊൽക്കത്ത, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിൽ തുടർ പഠനങ്ങൾ പൂർത്തിയാക്കി.

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, പൂനെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്, ഡൽഹി എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിയമപരിഷ്കാരങ്ങൾ സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിൻ്റെ/UNDP പദ്ധതിയുടെ ഡയറക്ടറായും സേവനമനുഷ്ടിച്ചു.

2019 ജൂൺ 5 വരെ നിതി ആയോഗ് അംഗം കൂടിയായിരുന്നു ബിബേക് ദെബ്രോയ് ഡിബ്രോയ്. നിരവധി പുസ്തകങ്ങളും പേപ്പറുകളും ജനപ്രിയ ലേഖനങ്ങളും രചിച്ചിട്ടുണ്ട്/ എഡിറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ നിരവധി പത്രങ്ങളിൽ കൺസൾട്ടിംഗ്/സംഭാവന എഡിറ്ററും കൂടിയാണ് അദ്ദേഹം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments