Wednesday, April 2, 2025

HomeNewsKeralaകെഎസ്ആർടിസി ദീർഘദൂര യാത്രയിൽ ഇനി മുതൽ 'ഫുഡ് സ്‌റ്റോപ്പുകൾ '

കെഎസ്ആർടിസി ദീർഘദൂര യാത്രയിൽ ഇനി മുതൽ ‘ഫുഡ് സ്‌റ്റോപ്പുകൾ ‘

spot_img
spot_img

തിരുവനന്തപുരം: ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ കഴിയില്ലാരുന്നു. എന്നാൽ, ഇനി മുതൽ ദീർഘദൂര യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസി. ബസ്‌ സ്റ്റാൻഡുകൾക്കു പുറത്തുള്ള ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും.

ഹോട്ടലുകളുടെ പട്ടികയും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്കു കാണാവുന്ന വിധത്തിൽ ഡ്രൈവറുടെ കാബിനു പിന്നിൽ പ്രദർശിപ്പിക്കാനാണ് യൂണിറ്റ് ഓഫീസർക്ക് നിർദേശം നൽകിയിരിക്കുന്നത്.

രാവിലെ 7.30നും 9.30നും ഇടയ്ക്കാണു പ്രഭാത ഭക്ഷണത്തിനായി ബസുകൾ നിർത്തുന്നത്. ഉച്ചഭക്ഷണത്തിനായി 12.30 മുതൽ 2 വരെയും സായാഹ്ന ഭക്ഷണത്തിനായി 4 മുതൽ 6 വരെയും രാത്രിഭക്ഷണത്തിന് 8 മുതൽ 11 വരെയുമാകും ബസുകൾ നിർത്തുമെന്നാണ് അറിയിപ്പ്. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments