കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുൻസ് മറിഞ്ഞു മരിച്ചു. കോങ്ങാട് ചെറായ കൊട്ടശേരി വട്ടപ്പാറയ്ക്കൽ രതീഷാണ് (44) മരിച്ചത്. കോഴിക്കോട് രാമനാട്ടുകര 11-ാം മൈലിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത് . ആംബുലൻസ് ഡ്രൈവറയായ വാണിയംകുളം സ്വദേശി സന്ദീപ്, നഴ്സ് മഞ്ചേരി സ്വദേശി ഫർഹാൻ, രതീഷിന്റെ ബന്ധു സുരേഷ് എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 3.30ന് രാമനാട്ടുകര ബൈപ്പാസിലായിരുന്നു ആംബുലൻസ് മറിഞ്ഞത്.

മണ്ണാർക്കാട്ടെ കടയിൽ ജോലി ചെയ്യുന്ന രതീഷ് ജോലി കഴിഞ്ഞ് കോങ്ങാട് ചെറായിലെ വീട്ടിലേക്ക് മടങ്ങുന്നവഴി മണ്ണാർക്കാട് മുക്കണ്ണത്തു വെച്ചാണ് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടമുണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഈ അപകടം ഉണ്ടാകുന്നത്. സാരമായ പരിക്കേറ്റ രതീഷിനെ ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കുംം അവിടെനിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ പരിക്ക് സാരമായതിനാൽ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ആംബുലൻസ് വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. രതീഷിന്റെ സംസ്കാരം ശനിയാഴ്ച വൈകിട്ട് നടത്തി.