ഉപതെരഞ്ഞെടുപ്പ് ആവേശത്തിലാണ് വയനാട് മണ്ഡലം. ഞായറാഴ്ച മുതൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞായറാഴ്ചയാണ് ഇരുവരും വയനാട്ടിലെത്തിയത്.സഹോദരിയുടെ വിജയത്തിനുവേണ്ടി മുന്നിൽ നിൽക്കുകയാണ് രാഹുൽ ഗാന്ധി. ഇന്നലെ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിലാണ് ഇലക്ഷൻ സമ്മേളനം നടന്നത്. വയനാട്ടിലെ കാലാവസ്ഥ മോശമായിരുന്നെങ്കിലും അണികൾക്ക് ആവേശം പകരാൻ പെരുമഴയത്തും രാഹുൽ എത്തിയിരുന്നു.
പെരുമഴയത്ത് ഇലക്ഷൻ സമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പെരുമഴയെ വകവെക്കാതെ തെരഞ്ഞെടുപ്പ് ആവേശത്തിലാക്കാൻ നൂറോളം അണികളും സമ്മേളനത്തിനെത്തിയിരുന്നു. ഏറനാട് നിയമസഭാ മണ്ഡലത്തിലെ അരിക്കോടായിരുന്നു സമ്മേളനം നടന്നത്.
മഴയത്ത് കുട ചൂടി രാഹുലിന്റെ പ്രസംഗത്തിനായി കാതോർത്തിരിക്കുന്ന കുട്ടികളെയും മുതിർന്നവരെയും ചിത്രങ്ങളിൽ കാണാവുന്നതാണ.വേദിയുടെ മുകൾ ഭാഗത്ത് ഷീറ്റിട്ട് മറച്ചിരുന്നതിനാൽ രാഹുലിനും മറ്റ് നേതാക്കൾക്കും അധികം മഴ നനയേണ്ടി വന്നില്ല. അണികളായിരുന്നു കൂടുതലും മഴ നനഞ്ഞത്.
സമ്മേളനത്തിനെത്തിയ രാഹുലിന് ചിത്രങ്ങൾ നൽകാനും സ്വീകരിക്കാനും നിരവധിപേർ എത്തിയിരുന്നു. ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് അരിക്കോോട് സമ്മേള്ളനം നടന്നത്. കനത്ത മഴ പെയ്തെങ്കിലും പ്രചരണം ചൂടുപിടിച്ചു തന്നെ തുടർന്നു.