Thursday, November 7, 2024

HomeNewsഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ലോര്‍സ് ദ്വീപിലെ മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലാണ് അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്.

തിങ്കളാഴ്ച പുലര്‍ച്ച സ്‌ഫോടനത്തെതുടര്‍ന്നുണ്ടായ മാലിന്യം 2000 മീറ്റര്‍ മുകളിലേക്ക് ഉയരുകയും തൊട്ടടുത്ത പത്തോളം ഗ്രാമങ്ങളില്‍ പതിക്കുകയും ചെയ്തു. കന്യാസ്ത്രീ മഠം ഉള്‍പ്പെടെ നിരവധി വീടുകള്‍ കത്തിനശിച്ചതായി മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ അഗ്‌നിപര്‍വത ചാരം പതിക്കാന്‍ തുടങ്ങിയതോടെ പരിഭ്രാന്തയായി രാത്രി പുറത്തേക്ക് ഓടിയ കന്യാസ്ത്രീയാണ്.

കഴിഞ്ഞ ആഴ്ചയാണ് അഗ്‌നിപര്‍വത സ്‌ഫോടന പരമ്പരക്ക് തുടക്കം കുറിച്ചത്. സ്‌ഫോടനം നടന്ന ഭൂപ്രദേശത്തുനിന്ന് ഏഴ് കിലോമീറ്റര്‍ പരിധിവരെ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിപര്‍വത നിരീക്ഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 10,000 ലേറെ പേരെ സ്‌ഫോടനം ബാധിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments