കേരളത്തിന് രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം. എറ്റവും മികച്ചമറൈൻ ജില്ലയ്ക്കുള്ള പുരസ്കാരം കൊല്ലം ജിലയ്ക്കാണ്. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപടലുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച സർക്കാരിന്റെ നടപടികൾക്കുള്ള അംഗീകാരമാണ് മികച്ച മറൈൻ സംസ്ഥാനം , ജില്ല എന്നീ പുരസ്കാരങ്ങൾ കേരളത്തിന് ലഭിച്ചതെന്ന് മന്ത്രി സജി ചെയറിയാൻ പറഞ്ഞു. 2024ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയ ബന്ധിതവുമായ നടത്തിപ്പ്, മത്സ്യബന്ധന മേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള തനത് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കൽ, സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർദ്ധന എന്നിവയിലെ മികച്ച പ്രവർത്തനമാണ് കേരളത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്.