Sunday, November 24, 2024

HomeNewsIndiaമഹാരാഷ്ട്ര നിയമസഭയിൽ ഇക്കുറി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ആദ്യം

മഹാരാഷ്ട്ര നിയമസഭയിൽ ഇക്കുറി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ആദ്യം

spot_img
spot_img

മഹാരാഷ്ട്ര നിയമസഭയിൽ ഇക്കുറി പ്രതിപക്ഷ നേതാവുണ്ടാകില്ല. 60 വർഷത്തിനിടെ ആദ്യമായാണ് പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര നിയമസഭയുടെ പ്രവർത്തനം നടക്കാൻ പോകുന്നത്. നിലവിൽ ഒരു പ്രതിപക്ഷ പാർട്ടിക്കും പ്രതിപക്ഷ നേതാവിന്റെ സാഥാനം ആവശ്യപ്പെടാൻ അർഹത ഇല്ലാത്തിനാലാണ് ഇത്തരത്തിൽ ഒരു സാഹചര്യം സംജാതമായത്. ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണിത്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുദ്ധി സഖ്യം വമ്പൻ വിജയമാണ് നേടിയത്. ശിവസേനയും എൻസിപിയും ആണ് സഖ്യകക്ഷികൾ. ബിജെപി 132 സീറ്റിലും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 57 സീറ്റിലും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവാർ നയിച്ച എൻസിപി 41 സീറ്റിലും വിജയിച്ചു. മഹാരാഷ്ട്രയിൽ ആകെ 288 നിയമസഭാ സീറ്റുകളാണ് ഉള്ളത്.

ചട്ടപ്രകാരം പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാൻ ഏതു പ്രതിപക്ഷ പാർട്ടിക്കും നിയമസഭയുടെ മൊത്തം അംഗബലത്തിന്റെ 10% സീറ്റെങ്കിലും ഉണ്ടായിരിക്കണം.അതായത് 288 സീറ്റുകളിൽ 28-29 സീറ്റുകളെങ്കിലും നേടിയ പാട്ടിക്കേ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാൻ സാധിക്കു. എന്നാൽ മഹാ വികാസ് അഖാഡി സഖ്യത്തിലെ ഒരു പാട്ടിക്കും 28-29 സീറ്റുകൾ നേടാനായില്ല.സഖ്യത്തിലുള്ള പാർട്ടികളായ ശിവസേനക്ക് (ഉദ്ധബ് താക്കറെ വിഭാഗം)21ഉം കോൺഗ്രസിന് 16ഉം ശരദ് പവാറിനറെ നേതൃത്വത്തിലുള്ള എൻസിപിയ്ക്ക് 10 സീറ്റുകളും നേടാനെ കഴിഞ്ഞുള്ളു.

28 സീറ്റുകളെങ്കിലും നേടിയ പ്രതിപക്ഷ പാർട്ടിക്കേ പ്രതിപക്ഷ നേതാവിനെ നോമിനേറ്റ് ചെയ്യാനാകു എന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് കാൾസെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ശനിയാഴ്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ശിവസേനയ്ക്ക് (ഉദ്ധബ് താക്കറെ വിഭാഗം)21 സീറ്റുകൾ നേടാനെ കഴിഞ്ഞുള്ളു. അതുകൊണ്ടുതന്നെ പ്രതിപക്ഷ നോതാവിനായി ആവശ്യമുന്നയിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments