തിരുവനന്തപുരം വർക്കലയിൽ 16കാരനായ മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ അമ്മയ്ക്കെതിരെയാണ് അയിരൂർ പൊലീസ് കേസെടുത്തത്.
സ്ഥിരം വാഹന പരിശോധനയ്ക്കിടെയായിരുന്നു 16 കാരൻറെ വാഹനം പൊലീസ് തടഞ്ഞുനിർത്തുന്നത്. വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ക വരികയായിരുന്നു കുട്ടി. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അമ്മയാണ് കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അമ്മയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
50, 000 രൂപ പിഴയോ ഒരു വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് പറഞ്ഞു.