Monday, December 16, 2024

HomeNewsIndiaതണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് മരിച്ച സംഭവം: മേലുദ്യോ​ഗസ്ഥരുടെ പീഡനം സൂചിപ്പിച്ച് വിനീതിന്റെ അവസാന സന്ദേശം

തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് മരിച്ച സംഭവം: മേലുദ്യോ​ഗസ്ഥരുടെ പീഡനം സൂചിപ്പിച്ച് വിനീതിന്റെ അവസാന സന്ദേശം

spot_img
spot_img

മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് തണ്ടർബോൾട്ട് കമാൻഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് അവസാന സന്ദേശം. മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്ന സന്ദേശത്തിൽ ചിലർ തന്നെ ചതിച്ചെന്നും പറയുന്നു. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകൾ സന്ദേശത്തിലുണ്ട്.

വിനീത് പൊലീസ് ഡിപ്പാർട്ട്മെന്റിലെ പീഡനത്തിന്റെ ഇരയാണെന്ന് ടി സിദ്ധിഖ് എംഎൽഎ ആരോപിച്ചു. റിഫ്രഷ്മെന്റ് കോഴ്സ് പരാജയപ്പെട്ടതിനെ തുടർന്ന് മാനസിക പീഡനം നേരിടേണ്ടി വന്നു. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

പൊലീസുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ പോലും അവധി നൽകിയില്ല. ഡിപ്പാർട്ട്മെന്റിൽ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ ബന്ധുക്കളുടെ പക്കൽ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു. മലപ്പുറം എസ്ഒജി ക്യാമ്പിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്നും സിദ്ധിഖ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments