കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചു മൂടി. അമ്മ മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് മകനമ്റെ മൊഴി. വെണ്ണല സ്വദേശിയായ അല്ലിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മ മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് മകൻ പറയുന്നത്.
പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ അമ്മയ വീട്ടു മുറ്റത്ത് ചെറു കുഴിയെടുത്ത് കുഴിച്ചിട്ടത്. കുഴിച്ചിട്ട ശേഷം സമീപത്തെ വീടുകളിൽ എത്തി ഇയാൾ അമ്മ മരിച്ച വിവരം അറിയിച്ചിരുന്നു. മാതാവിനെ ക്രൂരമായി ഇയാൾ ഉപദ്രവിച്ചിരുന്നെന്നും ഇന്നലെ രാത്രിയിൽ വീട്ടിൽ നിന്നും വലിയ ബഹളം കേട്ടിരുന്നെന്നും അയൽവാസികൾ പറയുന്നു.പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും സമീപവാസികൾ പറയുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്ത് എത്തി മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കളമശ്ശേരിയിലേക്ക് മാറ്റും.