Sunday, December 22, 2024

HomeNewsKeralaഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്

spot_img
spot_img

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. പിവി അൻവർ എംഎൽഎ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരമുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്തിമ റിപ്പോർട്ട് ഡിജിപിക്ക് രണ്ടാഴ്ചയ്ക്കകം കൈമാറും.

സ്വർണ്ണ കടത്തുമായി ബന്ധപ്പെടുന്ന ഒരു തെളിവും അജിത് കുമാറിനെതിരെ കണ്ടെത്താനായില്ലെന്നും ഫ്ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ വീട് നിർമ്മാണം വായ്പയെടുത്താണെന്നും ഈ വിവരം സ്വത്ത് വിവരണ പട്ടികയിൽ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്ന് ഡിജിപി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ലോൺ വിവരങ്ങൾ, വീടുനിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ അന്വേഷണ സംഘത്തിന് അജിത് കുമാർ കൈമാറിയിരുന്നു. പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണമുയർന്നതെന്നായിരുന്നു അജിത് കുമാർ ആരോപണങ്ങളോട് പ്രതികരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments