12 വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന മഹാ കുംഭമേള ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഉത്തര്‍പ്രദേശിൽ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ഭക്തര്‍ പുണ്യനദികളില്‍ കുളിക്കുന്നു. അത് പാപങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനം നല്‍കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
പ്രയാഗ് രാജ്, ഹരിദ്വാര്‍, നാസിക്, ഉജ്ജ്വയിന്‍ എന്നിവടങ്ങളിലായാണ് മഹാ കുംഭ മേള സംഘടിപ്പിക്കുന്നത്. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് അടുത്ത കുംഭമേള നടക്കുക. പവിത്രമായ ഈ ഉത്സവമേളയില്‍ പ്രയാഗ് രാജ് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ ശുചിത്വക്രമീകരണം സംബന്ധിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. അവിടെയെത്തുന്ന ഓരോ ഭക്തനും ശുചിത്വം സംബന്ധിച്ച നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
പരിസ്ഥിതി സംരക്ഷണം: മലിനീകരണം കുറയ്ക്കാനും ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനും ശുചിത്വം സഹായിക്കും. ഭാവിയില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സാംസ്‌കാരികവും മതപരവുമായ സമ്മേളനങ്ങള്‍ക്ക് ഒരു വലിയ മാതൃക സൃഷ്ടിക്കാന്‍ ഉത്സവത്തിന് കഴിയും. ഇത്തരത്തിലുള്ള വലിയ തോതിലുള്ള പരിപാടികള്‍ സ്ഥിരമായി സംഘടിപ്പിക്കാന്‍ ഈ ഉത്സവം ഒരു മാതൃകയായി മാറുമെന്ന് കരുതുന്നു.
ആരോഗ്യം സംരക്ഷിക്കുക: ആരോഗ്യപരിപാലനത്തില്‍ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദോഷകരമായ ബാക്ടീരിയകള്‍, വൈറസുകള്‍, അലര്‍ജി എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യതയും കുറയ്ക്കുന്നു. കുംഭമേള ഏറ്റവും വലിയ ഉത്സവമാകയാല്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്.
പരസ്യം ചെയ്യൽ
പുണ്യനദികളുടെ സംരക്ഷണം: ഗംഗ, യമുന നദികള്‍ ഇതിനോടകം തന്നെ മലിനമാണ്. അതിനാല്‍, ടോയ്‌ലറ്റുകളും മൂത്രപ്പുരകളും ഉപയോഗിക്കാതെ ആളുകള്‍ നദികളിൽ കുളിക്കുന്നത് കൂടുതല്‍ മലിനീകരണത്തിന് വഴിവെക്കും.
മെച്ചപ്പെട്ട അനുഭവം: 2025ലെ മഹാകുംഭമേളയില്‍ ശരിയായ വിധത്തിലുള്ള ശുചീകരണവും ശുചിത്വവും പാലിക്കുന്നത് ലോകമെമ്പാടുനിന്നും പ്രയാഗ് രാജ് സന്ദര്‍ശിക്കുന്ന ഭക്തരുടെയും വിനോദസഞ്ചാരികളുടെയും അനുഭവം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.
മതവികാരം: ഹിന്ദുമതത്തില്‍ ഗംഗാനദിയെ ഒരു പുണ്യനദിയായാണ് കണക്കാക്കുന്നത്. മഹാ കുംഭമേള സമത്ത് ഇതിന്റെ പരിസരപ്രദേശങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് അവരുടെ വിശ്വാസത്തോടുള്ള ആദരവിന്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തിന്റെ പ്രതിച്ഛായ: മഹാകുംഭമേളയിലേക്ക് ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികള്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ ഈ പ്രദേശത്ത് ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാമാണ്. കാരണം, അത് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നു.
മേളയില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി ഏകദേശം 10,000 ശുചീകരണ തൊഴിലാളികളെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒന്നരലക്ഷം ടോയ്‌ലറ്റുകളും മൂത്രപ്പുരകളും ലൈനര്‍ ബാഗുകളുള്ള 25,000 ഡസ്റ്റ്ബിന്നുകളും മേള മൈതാനത്തിന് ചുറ്റും സ്ഥാപിക്കും. ‘സ്വച്ഛ് കുംഭി’നായി 300 സെക്ഷണല്‍ വാഹനങ്ങളും ജെറ്റ് സ്പ്രേ ക്ലീനിംഗ് സംവിധാനങ്ങളും ഇവിടെ വിന്യസിക്കും.
കാര്യക്ഷമമായ മാലിന്യ സംസ്‌കരണത്തിനായി 120 ടിപ്പറുകളും 40 കോംപാക്ടര്‍ വാഹനങ്ങളും ഉപയോഗിക്കും. ഓരോ മേഖലയിലും ട്രാന്‍സ്ഫര്‍ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സമയബന്ധിതവും ഫലപ്രദവുമായ ശുചീകരണം ഉറപ്പാക്കുന്നതിന് വാഹനങ്ങള്‍ ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കുകയും ചെയ്യും.