തിരുവനന്തപുരത്തിൻ്റെ ക്രിസ്മസ് ആഘോഷങ്ങൾ ഇത്തവണയും ലുലു മാൾ കൊണ്ടുപോയി! ക്രിസ്മസ് ദിനത്തിൽ ലുലു മാളിൽ അനുഭവപ്പെട്ടത് വൻതിരക്കാണ്. ദൂരദേശങ്ങളിൽ നിന്നു പോലും ഒരുപാട് ആളുകൾ കുടുംബസമേതം ആണ് മാളിൽ എത്തിയത്. ലുലുവിലെ ക്രിസ്മസ് ആഘോഷങ്ങൾ വേറിട്ടത് തന്നെയാണ്. ഒരു നില കെട്ടിടത്തോളം ഉയരം വരുന്ന പടുകൂറ്റൻ ക്രിസ്മസ് ട്രീ, ആരും നോക്കി നിന്നു പോകുന്ന അത്രയും മനോഹരമായ സാന്താക്ലോസ്, ലുലു മാളിൽ വിവിധ ഇടങ്ങളിലായി മിന്നിത്തിളങ്ങുന്ന കുഞ്ഞൻ നക്ഷത്രങ്ങൾ, ചെറിയ മരച്ചില്ലകളിലെ അലങ്കാരങ്ങൾ. ഇതെല്ലാം തന്നെ പോരെ ആഘോഷങ്ങളെ കളർ ആക്കാൻ. പ്രധാന ആകർഷണം ക്രിസ്മസ് ട്രീ തന്നെ. 60 അടി ഉയരമുള്ള ട്രീ മാളിലെ സ്റ്റാഫുകളുടെ നാല് ദിവസത്തെ പ്രയത്നത്തിൻ്റെ ഭലമാണ്.
സെൽഫി എടുക്കാനും റീൽ ചിത്രീകരിക്കാനും ഒക്കെ തിരക്കോട് തിരക്ക് ആണ് മാളിൽ. വൈകുന്നേരം 6 മണിക്ക് ശേഷം വൻതിരക്കാണ് ഇവിടെ. ക്രിസ്മസ് തീമിൽ ലുലുവിൻ്റെ മുൻവശം അലങ്കാരങ്ങളാൽ നിറഞ്ഞിരുന്നു. ചുവന്ന ലൈറ്റിൽ വെള്ള പ്രകാശം ചൊരിഞ്ഞ റെയിൻ ഡിയറും കുഞ്ഞൻ മുയലുകളും ക്രിസ്മസ് അലങ്കാരങ്ങളും. ലുലുവിന് മുൻവശത്ത് കൂടി യാത്ര ചെയ്യുന്നവർ പോലും ഒരു നിമിഷം കാഴ്ചകൾ കാണാൻ തിരിഞ്ഞ് നോക്കി പോകും.
തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസിൻ്റെ ഭാഗമായി നിരവധി അലങ്കാരങ്ങൾ ഉണ്ടെങ്കിലും കുടുംബസമേതമായി എത്തുന്നവർ അധികവും തിരഞ്ഞെടുക്കുന്നത് ലുലു മാൾ തന്നെയാണ്. ലുലു ഹൈപ്പർ മാർക്കറ്റിലും ഫുഡ് കൗണ്ടറുകളിലുമെല്ലാം വൻ ജനത്തിരക്കായിരുന്നു. ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ലുലു ഫാഷൻ സ്റ്റോറിൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. ലുലുവിൻ്റെ ഹൈപ്പർ മാർക്കറ്റിനകത്തും തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ഓഫറുകളുമുണ്ട്.