ഭുവനേശ്വര്‍: ഒഡീഷയിലെ ഭിതര്‍കനിക ദേശീയോദ്ധ്യാനത്തില്‍ അ ല്‍ബിനോ സാള്‍ട്ട് വാട്ടര്‍ ഇനത്തില്‍പ്പെടുന്ന വെള്ള നിറമുള്ള അപൂര്‍വയിനം മുതലയെ കണ്ടെത്തി. ദേശീയോദ്ധ്യാനത്തിലുള്ള ദംഗമാല്‍ എന്ന ഭാഗത്താണ് മുതലയെ കണ്ടെത്തിയതെന്ന് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ ജെ.ഡി പതി അറിയിച്ചു.
‘ശ്വേത’ എന്നാണ് വെള്ള മുതലയ്ക്ക് വനപാലകര്‍ പേരിട്ടത്. ആകെ മൂന്ന് അ ല്‍ബിനോ മുതലകളാണ് ഭിതര്‍കനികയില്‍ ഇപ്പോഴുള്ളത്. വര്‍ഷങ്ങളുടെ വളര്‍ച്ചയ്ക്ക് ശേഷമാണ് ആല്‍ബീനോ മുതലകളുടെ വെള്ള നിറം പൂര്‍ണമാകുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
അല്‍ബിനോമുതലകള്‍ അപൂര്‍വമാണെങ്കിലും ഭിതര്‍കനികയില്‍ ഇവയെ മുമ്ബും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് പ്രകാരം 15 അല്‍ബിനോ മുതലകള്‍ ഉള്‍പ്പടെ 1,768 മുതലകളെ നദികളിലും മറ്റ് ജലാശയങ്ങളിലുമായി കണ്ടെത്തി.