ബാഗ്പത്ത്: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി.
മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള റൂമില്‍ രാത്രി കുഞ്ഞ് കേശവ് കുമാര്‍ ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്‍മാര്‍ പ്രവേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കുരങ്ങന്‍മാര്‍ തട്ടിയെടുത്ത വിവരം ഉറക്കത്തിലായിരുന്ന മുത്തശ്ശി അറിഞ്ഞിരുന്നില്ല.
പിന്നീട് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കി തിരഞ്ഞപ്പോ ള്‍ മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതാണു കണ്ടത്. ബാഗ്പതിലെ ദമ്ബതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്‍മാര്‍ കുട്ടിയെ തട്ടി എടുക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ പറയുന്നത്.
ഇന്ന് ചില ബന്ധുക്കള്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. പക്ഷെ വീണ്ടും കുരങ്ങുകളുടെ ആക്രമണം ഉണ്ടാകുമെന്ന് പ്രിന്‍സ് കോമള്‍ ദമ്ബതികള്‍ പ്രതീക്ഷിച്ചില്ല. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
കുരങ്ങന്‍മാര്‍ കുട്ടിയുമായി ഒരു ടെറസില്‍ നിന്നു മറ്റൊന്നിലേക്കു ചാടുന വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചതിനെതിരെ ബാഗ്പത്തിലെ തദ്ദേശ സ്ഥാപനങ്ങളോട് പ്രതിഷേധത്തിലാണ്.