Sunday, September 8, 2024

HomeNewsIndiaപോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എ

പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എ

spot_img
spot_img

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ എന്‍ ഐ എ ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 56 ഓളം സ്ഥലളില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍.

തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് സംഘടനക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷവും പ്രസ്ഥാനത്തെ സജ്ജീവമാക്കാനുള്ള ശ്രമങ്ങളെ പറ്റിയും എന്‍.ഐ.എ പരിശോധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചി സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാളെ കോടതിയില്‍ അപേക്ഷ നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments