പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേറ്റ് ജമ്മു കശ്മീര്‍ ജനത. കശ്മീരിന്റെ ചരിത്രത്തിലാദ്യമായി ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇക്കുറി പുതുവത്സര ആഘോഷങ്ങൾ നടന്നു.ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഘണ്ടാ ഘറിലെ ക്ലോക്ക് ടവര്‍ പരിസരത്ത് സംഗീത നിശടക്കം അടക്കമുള്ള പരിപാടികള്‍ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി നടന്നു.
ത്രിവര്‍ണത്താല്‍ ദീപാലകൃതമായ ക്ലോക്ക് ടവറും പരിസരവും കാണാന്‍ സഞ്ചാരികളടക്കം നിരവധി പേരാണ് ലാൽ ചൗക്കില്‍ ഒത്തുകൂടിയത്, ശ്രീനഗറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ആഘോഷത്തില്‍ പങ്കെടുത്തു.
ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ് തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളിലെ മുറികളെല്ലാം ന്യൂഇയര്‍ കശ്മീരില്‍ ആഘോഷിക്കാനെത്തിയ സഞ്ചാരികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്തിരുന്നു.കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാരികളുടെ വരവിന്റെ മുൻകാല റെക്കോർഡുകളെല്ലാം 2023 തകർത്തു, പോയവര്‍ഷത്തെ അപേക്ഷിച്ച് 2024 കൂടുതൽ വിനോദസഞ്ചാരികളെ കശ്മീരിലേക്ക് കൊണ്ടുവരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.