ഹൈദരാബാദ്: പുതുവത്സരാശംസ നേര്‍ന്നതിനെ തുടര്‍ന്ന് പെണ്‍സുഹൃത്തിന്റെ കുടുംബാംഗങ്ങള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് 16കാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ജനുവരി ഒന്നാം തീയതി പുതുവത്സര ദിനത്തില്‍ പത്താം ക്ലാസുകാരന്‍ പെണ്‍സുഹൃത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു.
സിര്‍സില ജില്ലയിലെ രാജണ്ണ ഗ്രാമത്തിലെ ശിവകിഷോറാണ് മരിച്ചത്. തന്നെയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മരിച്ച കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചത് മൂലം ദുഃഖിതനായാണ് ശിവകിഷോര്‍ എത്തിയതെന്നും അമ്മ മൊഴി നല്‍കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കം മകന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി തെലങ്കാന പൊലീസ് അറിയിച്ചു