ഹർദോയ് (ഉത്തർപ്രദേശ്): ഭർത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനോടൊപ്പം ഒളിച്ചോടിയതായി ഭർത്താവിന്റെ പരാതി. ഭാര്യ രാജേശ്വരിക്കും (36) ആറ് കുട്ടികൾക്കുമൊപ്പം ഉത്തർപ്രദേശിലെ ഹർദോയിയിലെ ഹർപാൽപൂർ ഏരിയയിൽ താമസിക്കുന്ന 45കാരനായ രാജുവാണ് പരാതി നൽകിയത്.
നാൻഹെ പണ്ഡിറ്റ് എന്ന യാചകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. രാജേശ്വരിയുമായി യാചകൻ ഇടക്കിടെ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഫോണിലൂടെയും അവർ സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജു നൽകിയ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 87 പ്രകാരമാണ് രാജു പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. ജനുവരി മൂന്നിന് പച്ചക്കറികൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്ന് മകളോട് പറഞ്ഞാണ് യുവതി ഒളിച്ചോടിയത്.
തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് യുവതി യാചകനൊപ്പം പോയതാണെന്ന് മനസ്സിലായത്. എരുമയെ വിറ്റ പണം ഉപയോഗിച്ചാണ് ഭാര്യ നാൻഹെ പണ്ഡിറ്റിന്റെ കൂടെ പോയതെന്ന് രാജു പരാതിയിൽ പറഞ്ഞു.