Friday, March 14, 2025

HomeNewsIndiaരാഹുല്‍ ഗാന്ധിക്കെതിരെ 250 രൂപയുടെ നഷ്ടപരിഹാര ഹര്‍ജി

രാഹുല്‍ ഗാന്ധിക്കെതിരെ 250 രൂപയുടെ നഷ്ടപരിഹാര ഹര്‍ജി

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിചിത്രമായ പരാതിയുമായി യുവാവ് കോടതിയെ സമീപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞെട്ടിയെന്നും ഇതുമൂലം 250 രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി. ബിഹാറിലെ സോനുപുര്‍ ഗ്രാമവാസിയായ മുകേഷ് ചൗധരിയാണ് പരാതിക്കാരന്‍. രാഹുല്‍ നടത്തിയ പ്രസംഗം കേട്ട് ഞെട്ടിയപ്പോള്‍ പാല്‍പാത്രം താഴെ വീണെന്നും ലിറ്ററിന് 50 രൂപ വിലയുള്ള 5 ലിറ്റര്‍ പാല്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗമാണ് മുകേഷ് ചൗന്ദരിയെ ഞെട്ടിച്ചത്. രാജ്യത്തെ ഭരണകൂടത്തിനെതിരെ പോരാട്ടം എന്ന വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് കേസ് വന്നിരിക്കുന്നത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനത്തെയും പിടിച്ചെടുത്തു. ഇപ്പോള്‍ നമ്മള്‍ ബിജെപിയുമായും ആര്‍എസ്എസുമായും ഇന്ത്യന്‍ ഭരണകൂടവുമായും പോരാടുകയാണ് എന്ന് രാഹുല്‍ പറഞ്ഞപ്പോഴാണ് മുകേഷ് കുമാര്‍ ചൗധരി ഞെട്ടിയത്. രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അസമിലെ ഗുവാഹത്തി പാന്‍ ബസാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാന്‍ജിത് ചേതിയ എന്നയാളാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകള്‍ ലംഘിക്കുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്നുമാണ് പരാതിയിലെ ആരോപണം. ഭാരതീയ ന്യായ സംഹിതയിലെ 152, 197(1) തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments