Friday, April 4, 2025

HomeNewsIndia10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഡോക്ടര്‍ ചമഞ്ഞ് 4 പേരെ വിവാഹം കഴിച്ച യുവതി...

10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഡോക്ടര്‍ ചമഞ്ഞ് 4 പേരെ വിവാഹം കഴിച്ച യുവതി അറസ്റ്റില്‍

spot_img
spot_img

ചെന്നൈ : ഡോക്ടറായി ചമഞ്ഞ് 4 പേരെ വിവാഹം ചെയ്തു വഞ്ചിച്ച യുവതിയെ സിര്‍കാഴി പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണു പിടിയിലായത്. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ലക്ഷ്മി 2017 മുതലാണു വിവാഹത്തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡോക്ടറാണെന്നു നടിച്ച് യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം പെട്ടെന്നു കടന്നുകളയുന്നതായിരുന്നു പതിവ്.

പുത്തൂര്‍ സ്വദേശി നെപ്പോളിയന്‍, ചിദംബരം ഗോള്‍ഡന്‍ നഗറിലെ രാജ, സിര്‍കാഴി സ്വദേശി ശിവചന്ദ്രന്‍ എന്നിവര്‍ക്കു പുറമേ സേലം സ്വദേശിയായ യുവാവിനെയും ഇവര്‍ വിവാഹം കഴിച്ചതായി കണ്ടെത്തി. സിര്‍ക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ കണ്ടതിനെ തുടര്‍ന്നു പുത്തൂര്‍ സ്വദേശി നെപ്പോളിയന്‍ പരാതി നല്‍കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments