ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയി ഡല്‍ഹി മേയര്‍. ഒബ്രോയിക്ക് 150 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്.
ആം ആദ്മി -ബി.ജെ.പി തര്‍ക്കത്തെ തുടര്‍ന്ന് മേയര്‍ തെരഞ്ഞെടുപ്പ് നിരവധി തവണ മാറ്റിവെച്ചിരുന്നു.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഡിസംബറിലാണ് നടന്നത്. ഇതിനുശേഷം മൂന്നുതവണ യോഗംചേര്‍ന്നിരുന്നുവെങ്കിലും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല.
ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്