പാറ്റ്‌ന: 2024ല്‍ ബിജെപിമുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും.
ഏഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഘദ്ബന്ധന്‍ റാലിക്കിടെയായിരുന്നു നിതീഷ് ഈകാര്യങ്ങള്‍ വ്യക്തമാക്കിയത്. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ഒന്നുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ 2024ല്‍ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.
പൂര്‍ണിയയില്‍ നടക്കുന്ന റാലിയെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ലാലുപ്രസാദ് യാദവ്. ബിജെപിയെ താഴെയിറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.