Monday, December 23, 2024

HomeNewsIndiaയൂട്യൂബിൽ വീഡിയോ കണ്ട് 18 ലിറ്റർ പാൽ നൽകുന്ന എരുമയെ ഓൺലൈനായി ഓർഡർ ചെയ്തു; ക്ഷീരകർഷകൻ...

യൂട്യൂബിൽ വീഡിയോ കണ്ട് 18 ലിറ്റർ പാൽ നൽകുന്ന എരുമയെ ഓൺലൈനായി ഓർഡർ ചെയ്തു; ക്ഷീരകർഷകൻ തട്ടിപ്പിനിരയായി.

spot_img
spot_img

ലക്നൗ: യൂട്യൂബിൽ വീഡിയോ കണ്ട് 18 ലിറ്റർ പാൽ നൽകുന്ന എരുമയെ വാങ്ങാനായി ഓൺലൈൻ വഴി പണം നൽകിയ ക്ഷീരകർഷകൻ തട്ടിപ്പിനിരയായി. ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സുനിൽ കുമാർ എന്ന കർഷകനാണ് തട്ടിപ്പിനിരയായത്.

‘കിസാൻ ഭയ്യ’ എന്ന ഡയറി ഫാമിന്റെതായി വിഡിയോയിൽ കാണിച്ച ഫോൺ നമ്പറിൽ സുനിൽ കുമാർ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ജെയ്പുരിലുള്ള ശുഭം എന്ന ബിസിനസുകാരനുമായാണ് സംസാരിച്ചത്. തുടർന്ന് ഇത് മികച്ച ഇനം എരുമയാണെന്നും ദിവസവും 18 ലിറ്റർ പാൽ നൽകുമെന്നും ഇയാൾ സുനിൽ കുമാറിന് ഉറപ്പു നൽകി. എരുമയുടെ ഒരു വീഡിയോയും ഇയാൾ സുനിൽ കുമാറിനു അയച്ചു നൽകി. 55,000 രൂപയാണ് എരുമയുടെ വില എന്നും 10,000 രൂപ മുൻകൂട്ടി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ഉടൻ തന്നെ സുനിൽ കുമാർ ഇയാളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചുനൽകി. എന്നാൽ പിന്നീട് യാതൊരു തരത്തിലുള്ള വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് ശുഭവുമായി വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. വീണ്ടും 25,000 രൂപ കൂടി നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. അപ്പോഴാണ് താൻ തട്ടിപ്പിനിരയായ കാര്യം സുനിൽ മനസ്സിലാക്കിയത്. തുടര്‍ന്ന് സുനില്‍ കുമാർ പൊലീസില്‍ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments