Saturday, March 15, 2025

HomeBusinessഇഷ അംബാനിക്ക് ലോക്മതിന്റെ 2024ലെ ഇന്ത്യ ബിസിനസ് വുമൺ അവാർഡ്.

ഇഷ അംബാനിക്ക് ലോക്മതിന്റെ 2024ലെ ഇന്ത്യ ബിസിനസ് വുമൺ അവാർഡ്.

spot_img
spot_img

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനിക്ക് ഈ വർഷത്തെ ഇന്ത്യൻ ബിസിനസ് വുമൺ അവാർഡ്. പുരസ്കാരം മുഴുവൻ റിലയൻസ് കുടുംബത്തിനും സമര്‍പ്പിക്കുന്നതായി ഇഷ പറ‍ഞ്ഞു.

“ഈ വലിയ ബഹുമതിക്ക് നന്ദി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലോക്മത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ ശബ്ദമാണ്. പതിറ്റാണ്ടുകളായി നമ്മുടെ സമൂഹത്തെ പ്രബുദ്ധമാക്കുന്നതിലും ശാക്തീകരിക്കുന്നതിലും ലോക്മത് നിർണായക പങ്ക് വഹിച്ചു, ”ഇഷ അംബാനി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

“ഈ അംഗീകാരം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്, കാരണം എന്റെ ഏറ്റവും വലിയ മാതൃകയും പ്രചോദനവും ആയ എന്റെ അമ്മ നിത മുകേഷ് അംബാനി 2016ൽ ഈ അവാർഡ് നേടിയിരുന്നു. ഞങ്ങളുടെ കുടുംബത്തിന്, മഹാരാഷ്ട്ര ഞങ്ങളുടെ വീടിനും അപ്പുറമാണ്. ഇത് ഞങ്ങളുടെ കർമഭൂമിയാണ്, ”- അവർ കൂട്ടിച്ചേർത്തു.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, റിലയൻസ് ഫൗണ്ടേഷൻ, റിലയൻസ് ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ എന്നിവയുടെ ബോർഡ് അംഗമെന്ന നിലയിൽ എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ് ടീമിന്റെ ഭാഗമാണ് ഇഷ അംബാനി.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മകളായ ഇഷ, റിലയൻസ് റീട്ടെയിലിനെ പുതിയ മേഖലകളിലേക്കും ഭൂമികകളിലേക്കും വിപുലീകരിക്കുന്നതിലേക്കും നയിച്ചു. റിലയൻസ് റീട്ടെയിലിനായുള്ള ഡിജിറ്റൽ ചുവടുവയ്പ്പിന്റെ വിപുലീകരണത്തിന് ഇഷ നേതൃത്വം നൽകി, ഇ-കൊമേഴ്‌സ് ബിസിനസ്സ് അജിയോ, ഓൺലൈൻ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറ തുടങ്ങിയ പുതിയ ഫോർമാറ്റുകളും ആരംഭിച്ചു.

2023 മാർച്ചിൽ മുംബൈയിൽ ആരംഭിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങളിലും അവർ പങ്കാളിയായിരുന്നു.

സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലുമായി ഇഷ അംബാനി യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വ്യവസായങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന താരങ്ങളുടെ ടൈം മാഗസിന്റെ TIME100 നെക്സ്റ്റ് ലിസ്റ്റിലും ഇഷയുടെ പേര് ഉൾപ്പെടുന്നു.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ബിരുദം നേടിയ ഇഷ, ഫോർബ്സ് ഇന്ത്യ ലീഡർഷിപ്പ് അവാർഡ്സ് 2023ൽ പ്രശസ്തമായ ജെൻനെക്സ്റ്റ് സംരംഭക അവാർഡിന് അർഹയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments