ന്യൂഡൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. 1991 ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
ഫാലി എസ്.നരിമാൻ അവസാനമെഴുതിയ ലേഖനങ്ങളിൽ ഒന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ചത്: ‘തിരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധി സംരക്ഷിക്കപ്പെടണം; സുപ്രീംകോടതി വിധി നീതിയുടെ സംഭാവന’
1929 ജനുവരി 10നാണ് ജനനം. 1950ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൽ ചെയ്ത നരിമാൻ 1971 ൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാകനായി. 1972-1975 കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ ആയിരുന്നു അദ്ദേഹം 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് പദവി രാജിവച്ചു. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1999 മുതൽ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.