ചണ്ഡീഗഡ്: ഹരിയാണ സർക്കാർ യമുനയിലെ വെള്ളത്തിൽ വിഷം കലർത്തിയെന്ന പരാമർശവുമായി ബന്ധപ്പെട്ട് എ.എ.പി. ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെപേരിൽ കേസെടുത്ത് ഹരിയാണ പോലീസ്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്, ഷഹാബാദ് സ്വദേശിയായ ജഗ്മോഹൻ മഞ്ചന്ദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിയാണയിലെ ഷഹാബാദ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ ആം ആദ്മി പാർട്ടിയിലെ മറ്റുചില അംഗങ്ങളുടെപേരിലും കേസെടുത്തിട്ടുണ്ട്.്