Saturday, February 22, 2025

HomeNewsIndiaബെംഗളൂരുവിൽ വാഹനാപകടം: 2 മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനും

ബെംഗളൂരുവിൽ വാഹനാപകടം: 2 മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനും

spot_img
spot_img

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. നിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ പി.എം.ബഷീറിന്റെ മകൻ അർഷ് പി. ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. ടി.ജോൺ കോളജിലെ എംബിഎ വിദ്യാർഥിയാണ് അർഷ്.

ഷാഹൂബ് ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. അപകടത്തിൽ രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ആലപ്പുഴ സ്വദേശി ദേവനാരായൺ (23), തഞ്ചാവൂർ സ്വദേശി ഷാഹിൽ (22) എന്നിവരെ ബെന്നാർഘട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.30നു ഇവർ സഞ്ചരിച്ച കാർ റാഗിഹള്ളി വനമേഖലയിൽവച്ചു നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർ‌ന്നു. രണ്ടു പേർ സംഭവ സ്ഥലത്തു മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments