Thursday, March 13, 2025

HomeNewsIndiaവരാനിരിക്കുന്നത് കോവിഡ് നാലാം തരംഗം; ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

വരാനിരിക്കുന്നത് കോവിഡ് നാലാം തരംഗം; ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.

ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം സാമ്ബിളുകളുടെ ജനിതകശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ബുധനാഴ്ച നാലു ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments