Friday, October 18, 2024

HomeNewsIndiaഭര്‍ത്താക്കന്മാര്‍ ഓണ്‍ലൈന്‍ ഗെയിം ലഹരിയിൽ ; വിവാഹമോചനം തേടി യുവതികള്‍

ഭര്‍ത്താക്കന്മാര്‍ ഓണ്‍ലൈന്‍ ഗെയിം ലഹരിയിൽ ; വിവാഹമോചനം തേടി യുവതികള്‍

spot_img
spot_img

ബംഗളൂരു: ഭര്‍ത്താക്കന്മാര്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായതിനാല്‍ ദാമ്ബത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരുവില്‍ രണ്ട് യുവതികള്‍ വിവാഹമോചനത്തിന് പൊലീസിനെ സമീപിച്ചു.

ബംഗളുരുവിലെ രണ്ട് യുവതികളാണ് വിവാഹമോചനത്തിനായി ബംഗളൂരു സിറ്റി പൊലീസിന്റെ വനിതാ ഹെല്‍പ്പ് ലൈനിനെ സമീപിച്ചത്. പരാതിക്കാരിയായ ഒരു യുവതിയുടെ ഭര്‍ത്താവ് തന്റെ സ്വത്ത് പണയം വെച്ചാണ് ഫോണില്‍ ചൂതാട്ട ഗെയിം കളിക്കുന്നതെന്ന് സമ്മതിച്ചു.

ഗെയിം കളിക്കാനായി ലോണ്‍ എടുത്ത 32 ലക്ഷം രൂപ ഗെയിമിലൂടെ നഷ്ടപ്പെട്ടെന്നും ഇവര്‍ പറയുന്നു. രണ്ടാമത്തെ യുവതിയുടെ ഭര്‍ത്താവ് ഗെയിമില്‍ പങ്കെടുക്കാനായി ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു. അതില്‍ 35 ലക്ഷം രൂപ ഇതിനോടകം തന്നെ ഗെയിം കളിച്ച്‌ നഷ്ടപ്പെടുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments