പശ്ചിമബംഗാളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ട രാംപൂര്‍ഹട്ട് ബിര്‍ഭും സംഘര്‍ഷത്തിന്റെ അന്വേഷണ ചുമതല സിബിഐയ്ക്ക് .
കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറി. കേസ് വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിടുകയായിരുന്നു.
രാംപൂര്‍ഹട്ടില്‍ സംഘര്‍ഷം നടന്നയിടത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കല്‍ക്കട്ട ഹൈക്കോടതി, തെളിവുകള്‍ സുരക്ഷിതമാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷം നടത്തിയ 22 പേരാണ് ഇതുവരെ അറസ്റ്റിലായത് . അക്രമത്തില്‍ പങ്കുള്ള കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു. സംഘര്‍ഷത്തെക്കുറിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.
രാംപൂര്‍ഹാട്ടിലെ ബിര്‍ഭൂമിലുണ്ടായ സംഘര്‍ഷത്തില്‍ മമത സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.