Sunday, September 8, 2024

HomeNewsIndiaപക്ഷിയിടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

പക്ഷിയിടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

spot_img
spot_img

ഭുവനേശ്വര്‍: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഭുവനേശ്വറില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. വിമാനം ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്. പുനെയിലേക്കുള്ള വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിശദപരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നല്‍കി.സമീപ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments