നാസിക്: സവാള വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാല്‍ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താല്‍ ഒന്നരയേക്കര്‍ ഉള്ളി പാടം കര്‍ഷകന്‍ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കിലോയ്ക്ക് രണ്ടു രൂപ മുതല്‍ നാലുരൂപ വരെ മാത്രമേ കര്‍ഷകന് ലഭിക്കുന്നുള്ളൂ. കൃഷ്ണ ഡോംഗ്രേ എന്ന കര്‍ഷകനാണ് ഉള്ളിപ്പാടം കത്തിച്ചത്. പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഉള്ളിവിലയിടിവിന് കാരണമെന്നും കര്‍ഷകന്‍ ആരോപിച്ചു. നാലുമാസം മുമ്ബ് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുത്ത് മാര്‍ക്കറ്റിലേക്കെത്തിക്കാന്‍ 30000 രൂപ വേറെ ചെലവ് വരും. എന്നാല്‍ ഇത്രയും സ്ഥലത്തെ ഉള്ളി വിറ്റാല്‍ ആകെ 25000 രൂപ കിട്ടും. പിന്നെന്തിന് വില്‍ക്കണമെന്നും കര്‍ഷകന്‍ ചോദിച്ചു