Sunday, September 8, 2024

HomeNewsIndiaഎയര്‍ ഇന്ത്യ വിമാനത്തിലെ ടോയ് ലറ്റില്‍ പുകവലിച്ച യുവാവിനെതിരെ കേസ്

എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ് ലറ്റില്‍ പുകവലിച്ച യുവാവിനെതിരെ കേസ്

spot_img
spot_img

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‍ലറ്റില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസെടുത്തു. മാര്‍ച്ച്‌ 4ന് കൊല്‍ക്കൊത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം.

അനില്‍ മീണ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച്‌ ഡല്‍ഹി എടിസിയെ അറിയിക്കുകയും വിമാനം ഐജിഐ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു.ചോദ്യം ചെയ്യലില്‍, താന്‍ ഒരു ചെയിന്‍ സ്മോക്കറാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞായറാഴ്ച, ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാരോപിച്ച്‌ ഒരു വിദ്യാര്‍ഥിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments