Friday, March 14, 2025

HomeNewsIndiaകേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില രണ്ടു രൂപ വീതം കുറച്ചു

കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില രണ്ടു രൂപ വീതം കുറച്ചു

spot_img
spot_img

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി സമൂഹ മാധ്യമമായ എക്‌സിൽ അറിയിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മുതൽ നിലവിൽ വരും.

പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്‌സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലോക വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന്‍റെ വില കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments