ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു. ആം ആദ്മി മന്ത്രിമാർ ഉൾപ്പെടെ തെരുവിലിറങ്ങി പ്രതിഷേധം കനക്കുകയാണ്. സമരം കണക്കിലെടുത്തു ഡൽഹി യിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു കഴിഞ്ഞു. ഇ.ഡി. ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അയച്ച സമൻസുമായി ബന്ധപ്പെട്ട് കെജ്രിവാളിന് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.