ലഖ്‌നോ: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കുമെന്ന് സുല്‍ത്താന്‍പൂരിലെ പ്രത്യേക കോടതി അറിയിച്ചു. അഭിഭാഷകരുടെ സമരം കാരണമാണ് കേസ് മാറ്റിയത്.
ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റിലാണ് കേസ് നല്‍കിയത്.
വാറന്റ് പുറപ്പെടുവിച്ചതിനാല്‍ ഫെബ്രുവരി 20ന് ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.