Monday, March 10, 2025

HomeNewsIndiaഎസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

spot_img
spot_img

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഇ.ഡി ആസ്ഥാനത്ത് ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്നും അവിടേക്ക് പോവും വഴി ഡൽഹിയിൽ വെച്ചാണ് അറസ്‌റ്റെന്നും

എസ്.ഡി.പി.ഐ വൃത്തങ്ങള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതിനിടെ, ഇ.ഡി രജിസ്റ്റര്‍ ചെയ്ത പി.എം.എല്‍.എ കേസുകളില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ. അബൂബക്കര്‍, ഒ.എം.എ. സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ.പി. ഷഫീര്‍, കെ. ഫിറോസ് തുടങ്ങി പലർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അറസ്റ്റ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. പി.എഫ്.ഐ ഡല്‍ഹി സംസ്ഥാന ഭാരവാഹികളായ പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്‍യാസ്, അബ്ദുല്‍ മുഖീത്ത് എന്നിവര്‍ക്ക് ജാമ്യം നല്‍കുമ്പോഴാണ് ജസ്റ്റിസ് ജസ്മീത് സിങ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments