ന്യൂഡൽഹി :ഹേംകുന്ദ് സാഹിബ്, ഉത്തരാഖണ്ഡിലെ കേദാർനാഥ് എന്നിവയ്ക്ക് 6,8 11 കോടി രൂപയുടെ റോപ് വേ പദ്ധതി നിർമാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഭക്തർക്കും വിനോദ സഞ്ചാരികൾക്കും പദ്ധതി പ്രയോജനകരമാവും.തീർത്ഥാടന പ്രദേശത്തേക്ക് സുരക്ഷിതമായി ഭക്തർക്ക് വേഗത്തിലെത്താൻ സഹായകരമാവുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് നടപ്പിലാക്കുകയെന്നാണ് സൂചന.റോപ് വേ പദ്ധതി നിർമ്മാണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.