Wednesday, March 12, 2025

HomeNewsIndiaമുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു

spot_img
spot_img

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവെച്ചു എന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ രേവതി പൊഗദാദന്തയെയാണ് അറസ്റ്റ് ചെയ്തത്.

രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യൂട്യൂബ് ചാനലില്‍ രേവതി വിഡിയോ പങ്കുവെച്ചതാണ് അറസ്റ്റിന് കാരണം. ഈ യൂട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീല്‍ ചെയ്യുകയും ചെയ്യുകയും ചെയ്തു. രേവതിയുടെയും ഭര്‍ത്താവ് ചൈതന്യയുടെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയാണ് പൊലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും രേവതി പങ്കുവെച്ചിരുന്നു. പൊലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തക വിഡിയോ പങ്കിട്ടത്. ”അവരെന്നെ കൊണ്ടുപോകും. രേവന്ത് റെഡ്ഡി എനിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യം വ്യക്തമാണ് എന്നും അവര്‍ കുറിച്ചു.

യൂട്യൂബ് വിഡിയോയില്‍ ?അഭിമുഖത്തിനിടെ കര്‍ഷകനായ പ്രായമുള്ള മനുഷ്യന്‍ തെലങ്കാന മുഖ്യമ?ന്ത്രിക്കും കോണ്‍?ഗ്രസ് സര്‍ക്കാറിനും എതിരെ പറയുന്നതാണ് വിഡിയോയില്‍ ഉള്ളത്.

വിഡിയോ എക്‌സില്‍ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് വിഡിയോ പോസ്റ്റ് ചെയ്ത എക്‌സ് യൂസര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പുലര്‍ച്ചെ മഫ്ടിയിലെത്തിയ പൊലീസുകാരാണ് രേവതിയെ കസ്റ്റഡിയിലെടുത്തത്. രേവതിയുടെ സഹ?പ്രവര്‍ത്തക തന്‍വി യാദവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments